You are Here : Home / News Plus

കോൺഗ്രസിനെ ഒഴിവാക്കി ദേശീയ സഖ്യം സാധ്യമല്ലെന്ന് സിപിഐ

Text Size  

Story Dated: Wednesday, June 14, 2017 09:09 hrs UTC

കോൺഗ്രസുമായി സഖ്യം വേണമെന്ന നിലപാട് ആവർത്തിച്ച് സിപിഐ. കോൺഗ്രസിനെ ഒഴിവാക്കി വർഗ്ഗീയ വിരുദ്ധ മുന്നണി സാധ്യമല്ലെന്ന് സിപിഐ വ്യക്തമാക്കി. വെള്ളിയാഴ്ച തുടങ്ങുന്ന സിപിഐ ദേശീയ കൗൺസിൽ കോൺഗ്രസുമായും സഖ്യം വേണമെന്ന് നിർദ്ദേശിക്കുന്ന റിപ്പോർട്ടിന് അംഗീകാരം നല്കും. സംഘപരിവാറിനെതിരെ കോൺഗ്രസ് കൂടി ഉൾപ്പെട്ട വിശാലസഖ്യം വേണമെന്ന സിപിഐയുടെ നിലപാട് സിപിഎം നേരത്തെ തള്ളിയിരുന്നു.ബിജെപിയേയും കോൺഗ്രസിനെയും ഒരു പോലെ എതിർക്കുമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ കോൺഗ്രസ് ഇല്ലാതെയുള്ള ഒരു മതേതരസഖ്യം പ്രായോഗികമല്ല എന്ന നിലപാടിൽ ഉറച്ചു നില്ക്കുന്നു എന്ന് സിപിഐ വ്യക്തമാക്കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.