You are Here : Home / News Plus

കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരന്‍

Text Size  

Story Dated: Thursday, June 15, 2017 11:16 hrs UTC

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും കൊച്ചി മെട്രോ ഉദ്ഘാടന വേദിയില്‍ ഇ.ശ്രീധരനും ഇടമുണ്ടാകും. പ്രധാനമന്ത്രിയുടെ ഓഫീസ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കേണ്ടവരുടെ അന്തിമ പട്ടികയില്‍ ഇവര്‍ രണ്ട് പേരെയും ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ഇ.ശ്രീധരനേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വാര്‍ത്താ സമ്മേളനം നടത്തി അറിയിച്ചതിന്റെ പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചത്. ആദ്യ ലിസ്റ്റാണ് നേരത്തെ അയച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.