You are Here : Home / News Plus

പൊലീസ് തലപ്പത്തുളളവര്‍ തമ്മിലുള്ള യുദ്ധം വഷളാക്കാന്‍ ഭരണകൂട ഒത്താശ

Text Size  

Story Dated: Thursday, June 15, 2017 11:20 hrs UTC

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലുള്ള പോര് അതിരുവിട്ടിട്ടും നിയന്ത്രിക്കാന്‍ ശ്രമിക്കാതെ രൂക്ഷമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് തലപ്പത്തുളളവര്‍ തമ്മിലുള്ള യുദ്ധം വഷളാക്കാന്‍ ഭരണകൂടം ഒത്താശ ചെയ്യുന്നത് ചരിത്രത്തിലാദ്യമാണ്. ഇത് സേനയുടെ മനോവീര്യം തകര്‍ക്കുമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സുപ്രീംകോടതി വിധി സമ്പാദിച്ച് ഡി.ജി.പി സ്ഥാനത്ത് സെന്‍കുമാര്‍ മടങ്ങിയത്തിയതിലെ ജാള്യതയും അരിശവും തീര്‍ക്കാന്‍ പൊലീസ് ആസ്ഥാനത്തെ സര്‍ക്കാര്‍ യുദ്ധക്കളമാക്കി മാറ്റുന്നത് ഇിരിക്കുന്ന കൊമ്പു മുറിക്കുന്നതിന് തുല്യമാണ്. പൊലീസ് ആസ്ഥാനത്ത് ഡി.ജി.പിയും എ.ഡി.ജി.പിയും തമ്മില്‍ കയ്യാങ്കളി വരെ ഉണ്ടായെന്ന പരാതി സംസ്ഥാനത്തിനാണ് നാണക്കേട് വരുത്തി വച്ചിരിക്കുന്നത്. ഡി.ജി.പിയുടെ ഉത്തരവുകള്‍ സര്‍ക്കാര്‍ ഇടപെട്ട് അട്ടിമറിക്കുന്നത് മോശപ്പെട്ട സന്ദേശമാണ് പൊലീസ് സേനയ്ക്ക് നല്‍കുന്നത്. പൊലീസില്‍ എന്തുമാവാം എന്ന അവസ്ഥ വരുന്നത് സേനയില്‍ അരാജകത്വം മാത്രമേ സൃഷ്ടിക്കൂ. സുപ്രീംകോടതി വിധി വഴിയാണെങ്കിലും സെന്‍കുമാര്‍ ഡി.ജി.പി പദവിയില്‍ മടങ്ങി എത്തിയ സ്ഥിതിക്ക് അദ്ദേഹം പദവിയില്‍ തുടരുന്ന കാലത്തോളം ഡി.ജി.പിയായി അദ്ദേഹത്തെ അംഗീകരിക്കുന്നതാണ് ഒരു ജനാധിപത്യ സംവിധാനത്തില്‍ സര്‍ക്കാരിന് ഭൂഷണമായ കാര്യം. ഐ.എ.എസ്. ഐ.പി.എസ് ഉദ്യോഗസ്ഥരെ തമ്മിലടിപ്പിക്കുന്നത് ഒരു തന്ത്രമായി തന്നെ സര്‍ക്കാര്‍ മാറ്റിയിരിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് തൊട്ടു പിന്നാലെ ഐ.എ.എസുകാരും ഐ.പി.എസുകാരുമായ ഉന്നത ഉദ്യോഗസ്ഥര്‍ തമ്മിലാരംഭിച്ച കൂട്ടയടി മാസങ്ങളോളമാണ് നീണ്ടു നിന്നത്. അന്ന് വിജിലന്‍സ് ഡയറക്ടറെ കയറൂരി വിട്ടാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥ മേധാവികളുടെ തമ്മിലടി കൊഴുപ്പിച്ചത്. അതേ തന്ത്രം മറ്റൊരു രീതിയിലാണ് ഇപ്പോള്‍ പ്രയോഗിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.