You are Here : Home / News Plus

സംസ്ഥാനത്ത് പനി ബാധിച്ച് 3 പേര്‍ കൂടി മരിച്ചു.

Text Size  

Story Dated: Friday, June 16, 2017 10:40 hrs UTC

സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് മാത്രം 3 പേര്‍ കൂടി മരിച്ചു. ഇതോടെ ഈ വര്‍ഷം ഇതുവരെ പനി മൂലം മരിച്ചവരുടെ എണ്ണം 108 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് പനിമരണം കുറയുന്നില്ല. ഏറ്റവും കൂടുതല്‍ പനി റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ജില്ലയില്‍ രണ്ട് പേര്‍ മരിച്ചു. കാട്ടാക്കട സ്വദേശി 38 വയസ്സുള്ള രമേശ് റാമും വള്ളക്കടവ് സ്വദേശി 24 വസ്സുള്ള നിസാറുമാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലപ്പുഴ സ്വദേശി സുഗതനും മരിച്ചു. ആശുപത്രികള്‍ എല്ലാം പനിബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. മലപ്പുറം വലത്തൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ മരിച്ചു. മേനോത്തില്‍ വിജേഷാണ് മരിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആരോഗ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.