You are Here : Home / News Plus

മുംബൈ സ്ഫോടനക്കേസ്; അബുസലീം കുറ്റക്കാരൻ

Text Size  

Story Dated: Friday, June 16, 2017 10:50 hrs UTC

1993ലെ മുംബൈ സ്ഫോടനകേസിൽ അധോലോക കുറ്റവാളി അബുസലിം അടക്കം ആറുപ്രതികളെ മുംബൈയിലെ പ്രത്യേക ടാഡ കോടതി കുറ്റക്കാരായി കണ്ടെത്തി. അബദുൾ ഖയ്യൂം അൻസാരിയെ തെളിവില്ലെന്നുകണ്ട് വിട്ടയച്ചു. രാജ്യത്തിനെതിരെ കലാപമുണ്ടാക്കിയെന്ന പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം കോടതി എടുത്തുകളഞ്ഞു. 257പേർ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണക്കേസിൽ സ്ഫോടക വസ്തുക്കൾ എത്തിച്ചു സഞ്ജയ് ദത്തിന് ആയുധം കൈമാറി തുടങ്ങിയ കുറ്റങ്ങളാണ് അബൂസലീമിനെതിരെ തെളിഞ്ഞത്. വധ ശിക്ഷവരെ കിട്ടാവുന്ന കുറ്റമാണിത്. മുസ്തഫ ദോസ, അബ്ദുൾ റാഷിദ് ഖാൻ, താഹിർ മർച്ചന്റ്, കരീമുള്ള, റിയാസ് സിദ്ദീഖി എന്നിവരെ കുറ്റക്കാരായി കോടതി കണ്ടെത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.