You are Here : Home / News Plus

കൊച്ചി മെട്രോ രാജ്യത്തിന് സമര്‍പ്പിച്ചു

Text Size  

Story Dated: Saturday, June 17, 2017 08:33 hrs UTC

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചി മെട്രോ സര്‍വീസ് രാജ്യത്തിന് സമര്‍പ്പിച്ചു. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പ്രത്യേകം തയാറാക്കിയ വേദിയിൽ വച്ചാണ് പ്രധാനമന്ത്രി കേരളത്തിന്‍റെ സ്വപ്ന പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡും മുഖ്യമന്ത്രി പിണറായി വിജയന്‍ മൊബൈല്‍ വണ്‍ മെട്രോ ആപ്പും പ്രകാശനം ചെയ്തു. വികസന കാര്യങ്ങളിൽ കേന്ദ്ര സർക്കാരിന് പോസിറ്റിവ് സമീപനമാണ് ഉള്ളതെന്നും കേന്ദ്രത്തിൽ നിന്ന് തുടര്‍ന്നും സഹായങ്ങള്‍ വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു‍. മൊബൈല്‍ വണ്‍ മെട്രോ ആപ്പ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോയുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കാൻ ശ്രമിച്ചവർക്ക് ഇപ്പോൾ‌ നിരാശ തോന്നുന്നുണ്ടാകുമെന്നും അദ്ദേഹം പറ്ഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.