You are Here : Home / News Plus

കശ്മീരില്‍ ലഷ്‌കര്‍ നേതാവ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Saturday, June 17, 2017 08:46 hrs UTC

ലഷ്‌കര്‍- ഇ തൊയ്ബ നേതാവ് ജുനൈദ് മാട്ടൂ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. അനന്ത്‌നാഗ് ജില്ലയില്‍ വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ മാട്ടു കൊല്ലപ്പെട്ടുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇത് സ്ഥിരീകരിച്ചുകൊണ്ട് ഇന്ന് രാവിലെയാണ് ജുനൈദിന്റേയും രണ്ട് കൂട്ടാളികളെയും മൃതദേഹങ്ങള്‍ പോലീസ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്കൊപ്പം ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്. തെക്കന്‍ കശ്മീരിലെ അര്‍വാനിയില്‍ ജുനൈദും കൂട്ടാളികളും ഒളിച്ചിരുന്ന കെട്ടിടത്തിന് നേര്‍ക്ക് പോലീസ് നടത്തിയ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. മേഖലയില്‍ സുരക്ഷ സേനക്ക് നേരെ നടന്ന നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ജുനൈദ് ആയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.