You are Here : Home / News Plus

പാക്കിസ്ഥാനെ ഗോൾമഴയിൽ മുക്കി ഇന്ത്യ

Text Size  

Story Dated: Sunday, June 18, 2017 07:28 hrs UTC

ലണ്ടൻ : ലോക ഹോക്കി ലീഗ് സെമി ഫൈനൽ റൗണ്ടിലെ പൂൾ ബി മൽസരത്തിൽ ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. ഇന്ത്യയ്ക്കായി ഹർമൻപ്രീത് സിങ് (13, 33), തൽവീന്ദർ സിങ് (21, 24), ആകാശ്ദീപ് സിങ് (47, 59) എന്നിവർ ഇരട്ടഗോൾ നേടി. ഏഴാം ഗോൾ പർദീപ് മോറിന്റെ (49) വകയാണ്. പാക്കിസ്ഥാന്റെ ആശ്വാസ ഗോൾ മുഹമ്മദ് ഉമർ ബൂട്ട (57) നേടി. ചൊവ്വാഴ്ച നെതർലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മൽസരം. ഗ്രൂപ്പിൽ കാനഡയെയും സ്കോട്‌ലൻഡിനെയും തോൽപ്പിച്ച ഇന്ത്യയുടെ തുടർച്ചയായ മൂന്നാം ജയമാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.