You are Here : Home / News Plus

പുതുവൈപ്പിലെ പൊലീസ് നടപടി തെറ്റെന്ന് മന്ത്രി മേഴ്‍സിക്കുട്ടിയമ്മ

Text Size  

Story Dated: Monday, June 19, 2017 09:38 hrs UTC

പുതുവൈപ്പില്‍ സമരക്കാരെ തല്ലിച്ചതച്ച പൊലീസിന്റെ നടപടിക്കെതിരെ മന്ത്രി മേഴ്സിക്കുട്ടിയമ്മ രംഗത്ത്. സമരങ്ങളെ അടിച്ചമർത്തുന്നത് സർക്കാർ നിലപാടല്ലെന്നും പുതുവൈപ്പിലെ പൊലിസ് നടപടി തെറ്റാണെന്നും മന്ത്രി പറഞ്ഞു. നേരത്തെ നടന്ന ചര്‍ച്ചയില്‍ ഐ.ഒ.സിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുമെന്ന് സമരക്കാർക്ക് ഉറപ്പ്കൊടുത്തിരുന്നില്ല. എന്നാല്‍ ചർച്ചയിലെ തീരുമാനങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. സി.പി.ഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും പൊലീസ് നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.