You are Here : Home / News Plus

ഭൂരേഖകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

Text Size  

Story Dated: Monday, June 19, 2017 09:49 hrs UTC

ബാങ്ക് അക്കൗണ്ടുകള്‍ക്ക് പിന്നാലെ എല്ലാ ഭൂരേഖകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു. ഡിജിറ്റല്‍ ഇന്ത്യാ ലാന്‍ഡ് റെക്കോര്‍ഡ് മോഡേണൈസേഷന്‍ പദ്ധതിയുടെ ഭാഗമായാണ് നടപടി. 1950 ന് ശേഷമുള്ള എല്ലാ വസ്തു ആധാരങ്ങളും ഉടമസ്ഥന്റെ ആധാറുമായി ബന്ധിപ്പിക്കണം. ഇക്കാര്യം ആവശ്യപ്പെട്ടുള്ള ഉത്തരവ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ നല്‍കി. ആധാറിനു പുറമെ ആധാരങ്ങളെ പാന്‍കാര്‍ഡുമായും ബന്ധിപ്പിക്കണം. ഓഗസ്റ്റ് 14നകം നടപടികള്‍ പൂര്‍ത്തിയാക്കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ വസ്തു ബിനാമി ഇടപാടായി കണക്കാക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.