You are Here : Home / News Plus

സൗദി കീരീടാവകാശിയെ സ്ഥാനത്തുനിന്ന് നീക്കി

Text Size  

Story Dated: Wednesday, June 21, 2017 08:39 hrs UTC

സൗദിയില്‍ കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ മുഹമ്മദ്‌ ബിന്‍ നായിഫ് രാജകുമാരനെ സ്ഥാനത്ത് നിന്നും നീക്കി. പകരം രണ്ടാം കിരീടാവകാശിയും സല്‍മാന്‍ രാജാവിന്റെ മകനുമായ മുഹമ്മദ്‌ ബിന്‍ സല്‍മാനെ കിരീടാവകാശിയായി രാജാവ് പ്രഖ്യാപിച്ചു. അബ്ദുല്‍ അസീസ്‌ ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരനാണ് പുതിയ ആഭ്യന്തര മന്ത്രി. കഴിഞ്ഞ ദിവസം മക്കയില്‍ ചേര്‍ന്ന സൗദി രാജകുടുംബാംഗങ്ങളുടെ അന്തനരാവകാശ സമിതിയുടെ യോഗത്തിലാണ് സുപ്രധാനമായ തീരുമാനം ഉണ്ടായത്. 43 അംഗങ്ങളില്‍ 31 അംഗങ്ങളും മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരനെ കിരീടാവകാശിയായി അംഗീകരിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രതിരോധ മന്ത്രിയായി സേവനമനുഷ്ടിച്ച മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി വിഷന്‍ 2030 വികസന പദ്ധതിയുടെ പ്രധാന ശില്‍പിയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.