You are Here : Home / News Plus

യോഗി ആദിത്യനാഥ് നഗ്നചിത്രം പ്രചരപ്പിച്ചെന്ന് യുവതി

Text Size  

Story Dated: Wednesday, June 21, 2017 08:45 hrs UTC

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഗുരുതര ആരോപണവുമായി ആദിവാസി യുവതി. ആദിത്യനാഥ് സമൂഹ മാധ്യമങ്ങള്‍ വഴി തന്‍റെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി അസം സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയത്. ആദിത്യനാഥിനും അസമില്‍നിന്നുള്ള ബിജെപി എംപി രാം പ്രസാദ് ശര്‍മയ്ക്കും എതിരെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ലക്ഷ്മി ഓറാങ് എന്ന സ്ത്രീയാണ് പരാതിക്കാരി. വിവിധ വകുപ്പുകള്‍ ചുമത്തി സബ്‍ഡിവിഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനാണ് യുവതി ഹര്‍ജി നല്‍കിയിരിക്കുന്നതെന്ന് ഇന്ത്യ ടു ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.