You are Here : Home / News Plus

മഹാരാഷ്ട്രയിൽ കര്‍ഷക പ്രക്ഷോഭം: പോലീസ് വാഹനങ്ങള്‍ കത്തിച്ചു

Text Size  

Story Dated: Thursday, June 22, 2017 07:47 hrs UTC

വിമാനത്താവള നിര്‍മാണത്തിനായി കൃഷിഭൂമി ഏറ്റെടുക്കുന്നതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ കര്‍ഷകർ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. പോലീസുകാരടക്കം ഏതാനും പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. പോലീസുമായി ഏറ്റുമുട്ടിയ സമരക്കാര്‍ മൂന്ന് പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ടു. താനെ- ബദ്‌ലാപുര്‍ ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തിയ സമരക്കാര്‍ റോഡില്‍ ടയര്‍ കത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.