You are Here : Home / News Plus

സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്സൈസ് അനുമതി വേണ്ട

Text Size  

Story Dated: Friday, June 23, 2017 08:06 hrs UTC

വീടുകളിലെ സ്വകാര്യ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്‌സൈസ് അനുമതി വേണ്ടെന്ന് ഹൈക്കോടതി.എന്നാല്‍ ഇവിടെ ഒരു തരത്തിലുമുള്ള വില്‍പന പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.സ്വകാര്യ ഹര്‍ജിയിലാണ് ഉത്തരവ്. നിലവില്‍ വീടുകളിലെ ആഘോഷ ചടങ്ങുകളില്‍ മദ്യം വിളമ്പാന്‍ എക്‌സൈസിന്റെ പ്രത്യേക അനുമതി വേണം. ഇത് ചോദ്യം ചെയ്ത് കോട്ടയം സ്വദേശി അലക്‌സി ചാക്കോ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ നിര്‍ണായക വിധി. ഇതനുസരിച്ച് വീടുകളില്‍ നടത്തുന്ന ആഘോഷ പരിപാടികളിലെ മദ്യസല്‍ക്കാരത്തില്‍ എക്‌സൈസിന് ഇടപെടാനാകില്ല. എന്നാല്‍ ഈ ചടങ്ങുകളില്‍ ഒരുതരത്തിലുള്ള മദ്യ വില്‍പന പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഹോട്ടലുകളിലോ ക്ലബ്ബുകളിലോ നടത്തുന്ന സ്വകാര്യ ചടങ്ങുകളില്‍ മദ്യംവിളമ്പുന്നതിന് വിധി ബാധകമല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.