You are Here : Home / News Plus

നീറ്റ് ഫലം പ്രസിദ്ധീകരിച്ചു

Text Size  

Story Dated: Friday, June 23, 2017 08:09 hrs UTC

മെഡിക്കല്‍ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ നീറ്റ് ഫലം പ്രസിദ്ധീകരിച്ചു. ഫലം സിബിഐസിയുടെ ഔദോഗിക വെബ്സൈറ്റുകളായ cbseresults.nic.in, cbseneet.nic.in. എന്നിവയില്‍ ഫലം ലഭ്യമാകും. കേരളത്തിലെ 90000 വിദ്യാര്‍ഥികളടക്കം രാജ്യത്താകെ 11 ലക്ഷം പേരാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതിയത്. ഫലം വന്നതോടെ സംസ്ഥാന മെഡിക്കല്‍ പ്രവേശനത്തിനുള്ള നടപടികള്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ ആരംഭിക്കും. ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് നീറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചിത്. കഴിഞ്ഞമാസം 24നാണ്​ മദ്രാസ്​ഹൈകോടതി ഫലം പ്രസിദ്ധീകരിക്കുന്നത്​ താല്‍ക്കാലികമായി തടഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.