You are Here : Home / News Plus

ചൈനയില്‍ മണ്ണിടിച്ചിൽ: നൂറോളം പേര്‍ മരിച്ചതായി സംശയം

Text Size  

Story Dated: Saturday, June 24, 2017 08:41 hrs UTC

ശക്തമായ മഴയെതുടര്‍ന്ന് തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിച്വാന്‍ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ നൂറിലധികം പേര്‍ മണ്ണിനടിയില്‍ പെട്ടതായി പ്രാദേശിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അപകടത്തില്‍ നാല്‍പതിലധികം വീടുകള്‍ മണ്ണിനടിയിലായി. ശക്തമായ മലവെള്ളപ്പാച്ചിലില്‍ രണ്ട് കിലോമീറ്ററോളം ഗതാഗതം തടസ്സപ്പെട്ടു. ബെയ്ജിങ്: ശക്തമായ മഴയെതുടര്‍ന്ന് തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിച്വാന്‍ മേഖലയിലുണ്ടായ മണ്ണിടിച്ചിലില്‍ നൂറിലധികം പേര്‍ മണ്ണിനടിയില്‍ പെട്ടതായി പ്രാദേശിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രദേശത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അപകടത്തില്‍ നാല്‍പതിലധികം വീടുകള്‍ മണ്ണിനടിയിലായി. ശക്തമായ മലവെള്ളപ്പാച്ചിലില്‍ രണ്ട് കിലോമീറ്ററോളം ഗതാഗതം തടസ്സപ്പെട്ടു. മഴ തുടരുന്ന സാഹചര്യത്തില്‍ അപകടസാധ്യത നിലനില്‍ക്കുന്നുണ്ട്. ഇതിനാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിടുന്നതായും വാർത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ജനുവരിയില്‍ ചൈനയിലെ സെന്‍ട്രല്‍ ഹബി മേഖലയില്‍ ഹോട്ടലിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് 12 പേര്‍ മരിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.