You are Here : Home / News Plus

അഴിമതിക്കാരുടെ പട്ടിക വിജിലന്‍സ് തയ്യാറാക്കുന്നു

Text Size  

Story Dated: Monday, June 26, 2017 08:22 hrs UTC

റവന്യൂവകുപ്പിലെ അഴിമതിക്കാരുടെ പട്ടിക വിജിലൻസ് തയ്യാറാക്കുന്നു. ആരോപണവിധേയരും നേരെത്ത കേസിൽപ്പെട്ടവരുടെയും പട്ടിക തയ്യാറാക്കാൻ വിജിലൻസ് ഡയറക്ടർ എസ്‍പിമാ‍ക്ക് നിർദ്ദേശം നൽകി. ചെമ്പനോട കർഷക ആതമഹ്യക്കുശേഷം വിജിലന്‍സ് നടത്തിയ മിന്നൽ പരിശോധനയിൽ വില്ലേജ് ഓഫീസുകളിലെ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. ഇതിനു ശേഷം വിവിധ ഇടങ്ങളില്‍ നിന്നും നരവധി പരാതികളും വിജിലൻസിന് കിട്ടി. ചില ഉദ്യോഗസ്ഥർക്കെതിരെ നിരവധി പരാതികളാണ് വിജിലൻസിന് ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആരോപണവിധേയരുടെയും അഴിമതിക്കാരുടെയും പട്ടിക തയ്യാറാക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.