You are Here : Home / News Plus

ദിലീപിന്‍റെ മൊഴിയെടുക്കുന്നു

Text Size  

Story Dated: Wednesday, June 28, 2017 08:30 hrs UTC

നടി ആക്രമണത്തിനിരയായ സംഭവങ്ങളെ തുടര്‍ന്നുണ്ടായ ബ്ലാക്ക് മെയിലിംഗ് പരാതിയില്‍ പൊലീസ് നടന്‍ ദിലീപിന്‍റെ മൊഴിയെടുക്കുന്നു. മൊഴി നൽകാൻ ദിലീപ് ആലുവ പൊലീസ് ക്ലബിലെത്തി. നാദിർഷായും പൊലീസ് ക്ലബിലേക്ക് എത്തുന്നു . സുനിൽ കുമാറിന്‍റെ മൊഴിയെ കുറിച്ചും ചോദ്യം ചെയ്യലുണ്ടാകും . മാധ്യമവിചാരണയ്ക്ക് നിന്നുതരില്ലെന്നും പറയാനുള്ളത് പൊലീസിനോട് പറയുമെന്നും ദിലീപ് പറഞ്ഞു . പറയാനുള്ളത് കോടതിയേയും അറിയിക്കുമെന്നും ദിലീപ് വ്യക്തമാക്കി. ഇന്ന് വൈകിട്ട 'അമ്മ'യോഗം നടക്കുന്നുണ്ട്. യോഗത്തിന് മുമ്പ് തന്നെ ദിലീപ് മൊഴി നൽകാനെത്തുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.