You are Here : Home / News Plus

ലോക്നാഥ് ബെഹ്റ വീണ്ടും പൊലീസ് മേധാവി

Text Size  

Story Dated: Wednesday, June 28, 2017 08:35 hrs UTC

ഡിജിപി ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടി പി സെൻകുമാർ മറ്റന്നാൾ വിരമിക്കുന്ന ഒഴിവിലാണ് ബെഹ്റയുടെ നിയമനം. ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം. സെൻകുമാറിന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. ഈ ഒഴിവിലേക്കാണ് ബെഹ്റയെ പരിഗണിക്കുന്നത്. പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം സെൻകുമാറിനെ മാറ്റി പൊലീസ് മേധാവിയായി ബെഹ്റയെ നിയമിച്ചു.11മാസത്തിന് ശേഷം സുപ്രീംകോടി വിധിയോടെ ബെഹ്റ, അധികാരം കൈമാറി വിജിലന്‍സ് മേധാവിയായി. സീനിയോറിറ്റി പ്രകാരം സെൻകുമാറിന് ശേഷം മുതിർന്നയാൾ ഇപ്പോൾ ഐഎംജി ഡയറ്കടറായ ജേക്കബ് തോമസാണ്. ജേക്കബ് തോമസിനെ പരിഗണിക്കാതെയാണ് ബഹ്റയെ തലപ്പത്ത് കൊണ്ടുവരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.