You are Here : Home / News Plus

ദിലീപിന്റെ പരാമര്‍ശം നിഗൂഢമെന്ന് വനിതാകമ്മീഷന്‍

Text Size  

Story Dated: Wednesday, June 28, 2017 08:38 hrs UTC

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കെതിരായ പരാമര്‍ശം നടത്തിയ ദിലീപിനെതിരെ വനിതാ കമ്മീഷന്‍. നടിയും അക്രമിയും സുഹൃത്തുക്കളാണെന്ന ദിലീപിന്റെ പരാമര്‍ശം നിഗൂഢമാണമെന്ന് കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു. നടിയെ ആക്രമിക്കുന്നതിന് തുല്യമാണ് പരാമര്‍ശമെന്നും ജോസഫൈന്‍ കൂട്ടിച്ചേര്‍ത്തു. എന്ത് മനസിലാക്കിയിട്ടാണ് ദിലീപും സലീം കുമാറും ഇങ്ങനെ പ്രതികരിക്കുന്നതെന്ന് അവര്‍ ചോദിച്ചു. സിനിമയിലെ വനിതാ കൂട്ടായ്മ അമ്മയുടെ മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കരുതെന്നും ജോസഫൈന്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.