You are Here : Home / News Plus

പനിമരണം: കേന്ദ്ര ആരോഗ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Text Size  

Story Dated: Wednesday, June 28, 2017 08:40 hrs UTC

സംസ്ഥാനത്തെ പനിമരണങ്ങളെ കുറിച്ച് വിശദമായ പഠനം നടത്തി യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. വിവിധ തരം പനികള്‍ ബാധിച്ച് കേരളത്തില്‍ നിരന്തരം ആളുകള്‍ മരിച്ചു കൊണ്ടിരിക്കുകയും പതിനായിരക്കണക്കിന് ആളുകള്‍ ആശുപത്രികളില്‍ പ്രവേശിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തിരമായി ഒരു വിദഗ്ധ വൈദ്യ സംഘത്തെ കേരളത്തിലേക്ക് അയക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.