You are Here : Home / News Plus

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാ രംഗത്തെ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുന്നു

Text Size  

Story Dated: Friday, June 30, 2017 08:36 hrs UTC

നടിയെ അക്രമിച്ച കേസിന്റെ ഗൂഢാലോചനയുടെ ചുരുളഴിക്കാന്‍ സിനിമാ രംഗത്തുള്ള കൂടുതല്‍ പേരെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറെടുക്കുന്നു. ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ പേരിലേക്ക് അന്വേഷണം നീങ്ങുന്നത്. ദിപീലിന്റെയും നാദിര്‍ഷായുടെയും കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭൂമി ഇടപാടുകള്‍ പൊലീസ് പരിശോധിക്കും. ദിലീപിനെയും നാദിര്‍ഷായെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും കഴിഞ്ഞ ദിവസം 13 മണിക്കൂറുകളോളമാണ് പൊലീസ് ചോദ്യം ചെയ്തത്. ഇതില്‍ നിന്ന് സുപ്രധാന വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇവരില്‍ നിന്ന് ലഭിച്ച മൊഴികള്‍ പൊലീസ് വിശദമായി പരിശോധിച്ചു. മൊഴിയിലെ പൊരുത്തക്കേടുകളും അന്വേഷണ സംഘം വിലയിരുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഗൂഢാലോചനയുടെ ചുരുളഴിയിക്കാന്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.