You are Here : Home / News Plus

തോക്ക് ചൂണ്ടിയ സംഭവത്തില്‍ പി.സി.ജോര്‍ജിനെതിരെ കേസെടുത്തു

Text Size  

Story Dated: Friday, June 30, 2017 08:48 hrs UTC

വെള്ളനാടി എസ്റ്റേറ്റില്‍ തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി.ജോര്‍ജിനെതിരെ പോലീസ് കേസെടുത്തു. എസ്റ്റേറ്റിലെ തൊഴിലാളികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. തങ്ങളെ കൊല്ലുമെന്ന് എം.എല്‍.എ ഭീഷണിപ്പെടുത്തിയെന്നാണ് തൊഴിലാളികളുടെ പരാതി. ദൃശ്യങ്ങളടക്കമാണ് തൊഴിലാളികള്‍ പോലീസിന് പരാതി നല്‍കിയത്. കൈയേറ്റ ആരോപണം അന്വേഷിക്കാനെത്തിയപ്പോഴാണ് പി.സി.ജോര്‍ജ് എംഎല്‍എ തോട്ടം തൊഴിലാളികള്‍ക്കുനേരെ തോക്കെടുത്തത്. മുണ്ടക്കയം വെള്ളനാടി ഹാരിസണ്‍ പ്ലാന്റേഷന്‍ റബ്ബര്‍ എസ്റ്റേറ്റില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. എസ്റ്റേറ്റിനോടുചേര്‍ന്ന് മണിമലയാറിന്റെ തീരത്ത് വര്‍ഷങ്ങളായി 53 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്കു പുറത്തേയ്ക്കെത്താനുള്ള ഏകമാര്‍ഗം തോട്ടത്തിലൂടെയാണ്. ഇതിനായി ഇവര്‍ വീടിന്റെ വശങ്ങളില്‍ വേലികെട്ടി തിരിച്ചതാണ് പ്രശ്നത്തിനു കാരണമായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.