You are Here : Home / News Plus

നടിയെ ആക്രമിച്ച സംഭവത്തില്‍ ഇപ്പോഴും ദുരുഹത തുടരുന്നുവെന്ന് പി.ടി തോമസ് എംഎല്‍എ

Text Size  

Story Dated: Friday, June 30, 2017 08:51 hrs UTC

നടിയെ ആക്രമിച്ച സംഭവത്തില്‍ ഇപ്പോഴും ദുരുഹത തുടരുന്നുവെന്ന് പി.ടി തോമസ് എംഎല്‍എ. കേസ് വഴിതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നുവെന്നും സിബിഐ അന്വേഷണം വേണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു. കേസില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ദുരൂഹമായി തുടരുന്നതായും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അമ്മ യോഗത്തില്‍ മുകേഷ് എംഎല്‍എ മാധ്യമങ്ങള്‍ക്ക് നേരെ നടത്തിയ പ്രതികരണത്തില്‍ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മാധ്യമങ്ങളുടെ വായടക്കാനാണ് എംഎല്‍എയും എംപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.