You are Here : Home / News Plus

നടിയെ ആക്രമിച്ച കേസ്: കാവ്യാ മാധവന്‍റെ സ്ഥാപനത്തിൽ പരിശോധന

Text Size  

Story Dated: Saturday, July 01, 2017 07:25 hrs UTC

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനിൽകുമാർ ദിലീപിനയച്ച കത്തിലെ വിശദാംശങ്ങൾ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കാക്കനാട്ട് കാവ്യാ മാധവന്‍റെ ഉടമസ്ഥതയിലുളള ഓൺലൈൻ സ്ഥാപനത്തിൽ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. പ്രതികളുമായി ബന്ധമുളളവ‍ർ ഒരു മാഡത്തെക്കുറിച്ച് പറഞ്ഞെന്ന ഫെനി ബാലകൃഷ്ണന്‍റെ വെളിപ്പെടുത്തലിലും അന്വേഷണം തുടങ്ങി. കേസിലെ മുഖ്യപ്രതി സുനിൽകുമാർ ദീലീപനയച്ച കത്തിൽ രണ്ടിടങ്ങളിലാണ് കാക്കനാട്ടെ സ്ഥാപനത്തെക്കുറിച്ച് പരാർമർഷിക്കുന്നത്. കീഴടങ്ങുന്നതിന് കാക്കനാട്ടെ കടയിലെത്തിയെന്നും അപ്പോൾ എല്ലാവരും ആലുവയിലാണെന്നറിഞ്ഞെന്നുമാണ് പരാമർശം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കാവ്യാമാധവന്‍റെ ഉടമസ്ഥതയിലുളള ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പോലീസ് പരിശോധന നടത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.