You are Here : Home / News Plus

ജിഎസ്ടി സമ്മേളനം ബഹിഷ്‌കരിച്ചത് രാഷ്ട്രീയ തിമിരം കൊണ്ട് - കുമ്മനം

Text Size  

Story Dated: Saturday, July 01, 2017 07:39 hrs UTC

ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കാരമായ ജി.എസ്.ടി സമ്മേളനം കോണ്‍ഗ്രസ്, ഇടത് നേതാക്കള്‍ ബഹിഷ്‌കരിച്ചത് രാഷ്ട്രീയ തിമിരം ബാധിച്ചത് കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഡല്‍ഹിയില്‍ ഉണ്ടായിരുന്നിട്ട് പോലും തോമസ് ഐസക് സമ്മേളനത്തില്‍ പങ്കെടുത്തില്ല. തോമസ് ഐസക് നല്‍കിയ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ജി.എസ്.ടി നിലവില്‍ വന്നത്. എന്നിട്ട് പോലും പങ്കെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും കുമ്മനം രാജേശേഖരന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.