You are Here : Home / News Plus

ഉത്തരകൊറിയയോട് ഇനി ക്ഷമിക്കാനാവില്ല- ട്രംപ്

Text Size  

Story Dated: Saturday, July 01, 2017 07:41 hrs UTC

ആണവായുധ വിഷയത്തില്‍ ഉത്തര കൊറിയയോടുള്ള ക്ഷമ നശിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയ മനുഷ്യ ജീവിതത്തോട് യാതൊരുവിധ ബഹുമാനവും പുലര്‍ത്തുന്നില്ലെന്നും ട്രംപ് ആരോപിച്ചു. ഉത്തര കൊറിയയോട് നയതന്ത്രപരമായ ക്ഷമ പുലര്‍ത്തുന്ന ഘട്ടം അവസാനിച്ചുകഴിഞ്ഞു. വീണ്ടുവിചാരമല്ലാത്തതും ക്രൂരവുമായ ഉത്തര കൊറിയയുടെ നീക്കം ദക്ഷിണ കൊറിയയ്ക്കും അമേരിക്കയ്ക്കും വലിയ ഭീഷണിയാണുയര്‍ത്തുന്നത്. സ്വന്തം ജനതയ്‌ക്കോ അയല്‍ രാജ്യങ്ങള്‍ക്കോ മനുഷ്യ ജീവനോ യാതൊരു പരിഗണനയും അവര്‍ നല്‍കുന്നില്ല- ട്രംപ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.