You are Here : Home / News Plus

വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു

Text Size  

Story Dated: Sunday, July 02, 2017 09:39 hrs UTC

തിരുവനന്തപുരം:വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നുന്ന് എം.എല്‍.എയും നടനുമായ മുകേഷ്. അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ ഒരു വാക്ക് പോലും മോശമായി പറഞ്ഞിട്ടില്ല. . വിമര്‍ശനങ്ങളും ശാസനകളും ഒരു നല്ല ജനനേതാവാകാന്‍ വേണ്ടിയാണ്. അത് ആ രീതിയില്‍ സ്വീകരിക്കുന്നുവെന്നും മുകേഷ് പ്രതികരിച്ചു. നേരത്തെ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുകേഷ് ദേഷ്യപ്പെട്ട് സംസാരിച്ചിരുന്നു. ദിലീപിനെ ഒറ്റപ്പെടുത്താനുള്ള ശ്രമമില്ലേ എന്ന ചോദ്യമാണ് മുകേഷിനെ ദേഷ്യം പിടിപ്പിച്ചത്. തുടര്‍ന്ന് മുകേഷിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. എല്‍.ഡി.എഫ് കൊല്ലം ജില്ലാ നേതൃത്വവും മുകേഷിനെതിരെ രംഗത്ത് വന്നിരുന്നു, നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് 'ഇന്നസെന്റാണെന്ന' പരാമര്‍ശം തെറ്റാണെന്ന് എല്‍.ഡി.എഫ് ജില്ലാ കണ്‍വീനറും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായ എന്‍.അനിരുദ്ധന്‍ വ്യക്തമാക്കിയിരുന്നു. സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ആനി രാജയും മുകേഷിനെതിരെ പ്രതികരിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമര്‍ശം നടത്തി നിയമം ലംഘിച്ച ദിലീപിനെ സംരക്ഷിക്കുന്ന നിലപാടാണ് ജനപ്രതിനിധിയായ മുകേഷ് എടുത്തതെന്നും ആനി രാജ ചൂണ്ടിക്കാട്ടിയിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.