You are Here : Home / News Plus

കാവ്യയുടെ അമ്മയെയും ദിലീപിനെയും നാദിര്‍ഷയെയും പൊലീസ് ഉടൻ ചോദ്യം ചെയ്യും

Text Size  

Story Dated: Monday, July 03, 2017 08:36 hrs UTC

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ഉടന്‍. നടന്‍ ദിലീപ്, നടി കാവ്യയുടെ അമ്മ ശ്യാമള, നാദിര്‍ഷ എന്നിവരെ പൊലീസ് ചോദ്യം ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട ചില ശാസ്‌ത്രീയ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ പുതിയ നീക്കം. ഈ മൂന്നുപേരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടതുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. അന്വേഷണം മുന്നോട്ടുപോകാന്‍ ഈ മൂന്നുപേരെയും ഉടന്‍ ചോദ്യം ചെയ്തേ മതിയാകു. നടിയുടെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യമാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ എത്തിച്ചതായാണ് സുനില്‍കുമാറിന്റെ മൊഴി. സ്ഥാപനം കാവ്യയുടേതായിരുന്നെങ്കിലും, കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ശ്യാമളയാണെന്ന നിഗമനത്തിലാണിത്. സുനില്‍കുമാറുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞ മാഡം ശ്യാമളയാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.