You are Here : Home / News Plus

സെന്‍കുമാറിനെതിരെ ആഞ്ഞടിച്ച് തച്ചങ്കരി

Text Size  

Story Dated: Monday, July 03, 2017 08:48 hrs UTC

സ്ഥാനമൊഴിഞ്ഞ ഡിജിപി, ടിപി സെന്‍കുമാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എഡിജിപി ടോമിന്‍ ജെ തച്ചങ്കരി. പൊലീസ് സേനയിലെ സുഖസൗകര്യങ്ങള്‍ അനുഭവിച്ച ശേഷം പുറത്ത് വന്ന് കുറ്റം പറയുന്നത് ശരിയായ നടപടിയല്ലെന്നും കേരള പൊലീസ് അസോസിയേഷന്‍ കൊല്ലം റൂറല്‍ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് തച്ചങ്കരി പറഞ്ഞു. മാധ്യമങ്ങളെ കൂട്ട് പിടിച്ച് പ്രശസ്തരാകാനാണ് ചിലരുടെ ശ്രമം. കുറച്ച് നാള്‍ കഴിഞ്ഞാല്‍ ഇവരെ ആരും ശ്രദ്ധിക്കില്ലെന്നും തച്ചങ്കരി പറഞ്ഞു.പൊലീസ് സേനയുടെ എല്ലാ സൗകരങ്ങളും അനുഭവിച്ചശേഷം പുറത്തിറങ്ങി സേനയുടെ അന്തസ് കളയുന്ന പ്രസ്താവന നടത്തരുത്. വീട്ടില്‍ പറയേണ്ട കാര്യങ്ങള്‍ പൊതുജനത്തിന് മുന്നില്‍ പറഞ്ഞ് വിഴുപ്പ് അലക്കരുതെന്നും തച്ചങ്കരി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.