You are Here : Home / News Plus

പ്രധാനമന്ത്രി നാളെ ഇസ്രയേലിലേക്ക്

Text Size  

Story Dated: Monday, July 03, 2017 08:50 hrs UTC

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് നാളെ തുടക്കം. ചരിത്രപരമായ സന്ദര്‍ശനമാണ് മോദിയുടേതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇസ്രയേലില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങാനുള്ള ധാരണ മോദി നടത്തുന്ന കൂടിക്കാഴ്ചകളിലുണ്ടാവും. ഇന്ത്യന്‍ സമയം നാളെ വൈകിട്ട് 6.30നാണ് മൂന്ന് ദിവസത്തെ ഇസ്രയേല്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെല്‍ അവീവില്‍ എത്തുന്നത്. ഇന്ത്യ-ഇസ്രയേല്‍ നയതന്ത്ര ബന്ധം 25 കൊല്ലം മുമ്പ് സ്ഥാപിച്ചെങ്കിലും ഇതാദ്യമായാണ് ഒരിന്ത്യന്‍ പ്രധാനമന്ത്രി ഇസ്രയേലില്‍ എത്തുന്നത്. ഏറ്റവും പ്രധാനപ്പെട്ട നേതാവാണ് എത്തുന്നതെന്നും ഇത് ചരിത്രപരമാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. സന്ദര്‍ശനത്തിന്റെ മൂന്നു ദിവസവും നെതന്യാഹു മോദിക്കൊപ്പം ഉണ്ടാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.