You are Here : Home / News Plus

ജനനേന്ദ്രിയം മുറിച്ച കേസ്; പെണ്‍കുട്ടിക്ക് പോക്‌സോ കോടതിയുടെ വിമര്‍ശനം

Text Size  

Story Dated: Monday, July 03, 2017 08:53 hrs UTC

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം വെട്ടിമാറ്റിയ കേസില്‍ വാദിയായ പെണ്‍കുട്ടിക്ക് തിരുവനന്തപുരം പോക്‌സോ കോടതിയുടെ വിമര്‍ശനം. നുണപരിശോധന വേണമെന്ന പൊലീസിന്റെ ആവശ്യത്തില്‍ കോടതിയില്‍ ഹാജരായി നിലപാട് അറിയിക്കാന്‍ രണ്ട് പ്രാവശ്യം കോടതി പെണ്‍കുട്ടിക്ക് അവസരം നല്‍കിയിരുന്നു. ഇന്നും പെണ്‍കുട്ടി ഹാജരാതിരുന്നതെ തുടര്‍ന്നാണ് കോടതി വിമര്‍ശിച്ചത്. പൊലീസ് ഹര്‍ജയില്‍ തുടര്‍നടപടികള്‍ കോടതി റദ്ദാക്കി. നുണ പരിശോധന സംബന്ധിച്ച് നിലപാട് അറിയിക്കണമെന്ന് കോടതി അറിയിച്ചിരുന്നു. എന്നാല്‍ യുവതി ഹാജരാവാത്തതിനെത്തുടര്‍ന്ന് ഈ ആവശ്യം പരിഗണിച്ചില്ല. ഇനിയും ഹാജരാകാതിരുന്നാല്‍ കേസ് തള്ളുമെന്നാണ് കോടതിയുടെ നിലപാട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.