You are Here : Home / News Plus

അക്രമത്തിന് മുമ്പ് സുനി ദിലീപിന്റെ മാനേജരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് സൂചന

Text Size  

Story Dated: Monday, July 03, 2017 08:59 hrs UTC

നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം വഴിത്തിരിവിലേക്ക്. കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനി നടിയെ ആക്രമിക്കുന്നതിന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുമായി അടുപ്പമുള്ളവരുടെ നമ്പറുകളിലേക്ക് നിരന്തരം വിളിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കേസിനാസ്പദമായ സംഭവം നടക്കന്നതിന് മുമ്പ് പള്‍സര്‍ സുനി നിരന്തരം വിളിച്ചിരുന്ന നാല് ഫോണ്‍ നമ്പരുകള്‍ പരിശോധിച്ചതില്‍ നിന്നാണ് പുതിയ കണ്ടെത്തല്‍. പള്‍സര്‍ സുനി വിളിച്ചിരുന്നത് ദിലീപിന്റെ മാനേജരായ അപ്പുണ്ണിയുടെ അടുപ്പക്കാരുടെ നമ്പരുകളിലേക്കാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.