You are Here : Home / News Plus

പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരു അവസരം കൂടി നല്‍കണമെന്ന് സുപ്രീം

Text Size  

Story Dated: Tuesday, July 04, 2017 08:00 hrs UTC

പിന്‍വലിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഇനിയും അവസരം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ന്യായമായ കാരണങ്ങള്‍ കൊണ്ട് ഡിസംബര്‍ 31നകം നോട്ട് മാറ്റിവാങ്ങാന്‍ കഴിയാത്തവര്‍ക്ക് ഇനിയും അവസരം നല്‍കേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ തീരുമാനം ഈ മാസം 17ന് അറിയിക്കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശക്തമായ ഭാഷയിലാണ് സുപ്രീം കോടതി ഇന്ന് കേന്ദ്ര സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കിയത്. ജനങ്ങള്‍ കഷ്ടപ്പെട്ട് അധ്വാനിച്ച പണം ചവറ്റുകുട്ടയില്‍ എറിയണമെന്ന് പറയാന്‍ സര്‍ക്കാറിന് ആവില്ലെന്ന് കോടതി നിരീക്ഷിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.