You are Here : Home / News Plus

പക്ഷിയിടിച്ചു: എയര്‍ ഏഷ്യ വിമാനം അടിയന്തിരമായി നിലത്തിറക്കി

Text Size  

Story Dated: Tuesday, July 04, 2017 08:32 hrs UTC

പക്ഷികളുമായി കൂട്ടിയിടിച്ച എയര്‍ ഏഷ്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍നിന്ന് കോലാലംപൂരിലേയ്ക്ക് പുറപ്പെട്ട് ഉടന്‍ തന്നെയാണ് എയര്‍ ഏഷ്യയുടെ എയര്‍ബസ് എ330 പക്ഷികളുടെ ഒരു കൂട്ടവുമായി ഇടിച്ചത്. കൂട്ടിയിടിയെ തുടര്‍ന്ന് വിമാനം അടിയന്തിരമായി ബ്രിസ്‌ബെയിന്‍ വിമാനത്താവളത്തിൽ ഇറക്കി. വിമാനത്തിലുണ്ടായിരുന്ന 345 യാത്രക്കാരും 14 ജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഏഷ്യ വക്താവ് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.