You are Here : Home / News Plus

ദിലീപിനെയും നാദീര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും

Text Size  

Story Dated: Wednesday, July 05, 2017 08:08 hrs UTC

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെയും നാദീര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും. ചില തെളിവുകള്‍ കിട്ടിയെങ്കിലും ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന തെളിവ് ഇപ്പോഴും പോലീസിന് കിട്ടിയിട്ടില്ലെന്നാണ് സൂചന. വീണ്ടും ചോദ്യം ചെയ്യുന്നതിനായി പുതിയ ചോദ്യവലി പോലീസ് തയ്യാറാക്കുകയാണ്. ഇപ്പോള്‍ അന്വേഷണ സംഘം പ്രത്യേക കര്‍മ്മപരിപാടി തന്നെ തയ്യാറാക്കിയിരിക്കുകയാണ്. ഇത് പ്രകാരം അന്വേഷണ സംഘത്തിന്‍റെ ദൗത്യങ്ങള്‍ മാറ്റി നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റ് ഉണ്ടാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഇപ്പോള്‍ ആലുവ റൂറല്‍ എസ്.പി എവി ജോര്‍ജ്ജ് തള്ളിക്കളഞ്ഞു. അതിനോടൊപ്പം തന്നെ പോലീസിന്‍റെ അന്വേഷണം ശരിയായ ദിശയിലാണെന്നും ഇദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും എസ്.പി അറിയിച്ചു. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന് പൊലീസ് ഉന്നതതല യോഗം അവസാനിച്ചു. നടന്‍ ദിലീപ്, സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവരെ വീണ്ടും വിശദമായി ചോദ്യം ചെയ്യാന്‍ യോഗത്തില്‍ തീരുമാനമായി. പുതിയതായി ജയിലില്‍നിന്ന് ലഭിച്ച ഫോണ്‍ വിളി തെളിവുകള്‍ നിരത്തിയാകും ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.