You are Here : Home / News Plus

സ്രാവുകളെ രണ്ട് ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തുമെന്ന് പള്‍സര്‍

Text Size  

Story Dated: Wednesday, July 05, 2017 08:57 hrs UTC

നടി ആക്രമിക്കപ്പെട്ട കേസില്‍ താന്‍ പറഞ്ഞ വമ്പന്‍ സ്രാവുകള്‍ ആരാണെന്ന് രണ്ട് ദിവസത്തിനുള്ളല്‍ വെളിപ്പെടുത്തുമെന്ന് റിമാന്‍ഡില്‍ കഴിയുന്ന പള്‍സര്‍ സുനി. കാക്കനാട്ടെ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുംവഴിയാണ് പള്‍സറിന്റെ ഈ വെളിപ്പെടുത്തല്‍. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന കേസില്‍ അറസ്റ്റ് ചെയ്താണ് സുനിയെ പോലീസ് കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ ദിവസം അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുംവഴി കേസില്‍ ചില വമ്പന്‍ സ്രാവുകളുണ്ടെന്ന് സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഇതിനുശേഷം ഈ സ്രാവുകള്‍ ആരാണെന്ന് സംബന്ധിച്ച ചര്‍ച്ച മാധ്യമങ്ങളില്‍ തകര്‍ത്ത് നടക്കുന്നതിനിടെയാണ് അടുത്ത വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.