You are Here : Home / News Plus

നടിയെ ആക്രമിച്ച കേസ്: ധര്‍മജൻ ബോൾഗാട്ടിയെ പോലീസ് വിളിപ്പിച്ചു

Text Size  

Story Dated: Wednesday, July 05, 2017 09:25 hrs UTC

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടൻ ധര്‍മജൻ ബോൾഗാട്ടിയെ അന്വേഷണസംഘം വിളിപ്പിച്ചു. കേസിൽ മൊഴിയെടുക്കാനാണ് ധര്‍മജനെ വിളിപ്പിച്ചതെന്ന് സൂചന. ആലുവ പോലീസ് ക്ലബിലാണ് ധര്‍മജന്‍ എത്തിയത്. ഡിവൈഎസ്പിയുടെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ എത്തിയതെന്ന് ധര്‍മജന്‍ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ്, സംവിധായകന്‍ നാദിര്‍ഷ എന്നിവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക് റോഷനില്‍ ധര്‍മജന്‍ ഒരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.