You are Here : Home / News Plus

നടിക്കെതിരായ ആക്രമണം; ദീലീപിനേയും നാ‍ദിര്‍ഷയേയും വീണ്ടും ചോദ്യം ചെയ്യാന്‍ ചോദ്യാവലി തയാറാക്കുന്നു

Text Size  

Story Dated: Thursday, July 06, 2017 08:09 hrs UTC

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പൊലീസ് ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും. മുഖ്യപ്രതി സുനില്‍ കുമാറിന് ദിലീപ്, നാദിര്‍ഷ എന്നിവരുമായി മുന്‍ പരിചയമുണ്ടായിരുന്നോ, സിനിമാ സെറ്റുകളില്‍ എത്തിയിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ സ്ഥിരീകരിക്കാനാണ് പൊലീസിന്റെ ശ്രമം. നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, ദിലീപിന്റെ സഹോദരന്‍ അനൂപ് എന്നിവരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തി. സിനിമാ മേഖലയുമായി ബന്ധപ്പെട്ട കൂടുതല്‍ പേരുടെ മൊഴിയെടുക്കും. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പൊലീസ് കസ്റ്റഡിയിലുള്ള സുനില്‍ കുമാറിനെ ചോദ്യം ചെയ്യുന്നത് ഇന്നും തുടരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.