You are Here : Home / News Plus

ട്രാന്‍സ്‌ജെന്‍ഡറുകളെ അക്രമിച്ച് വീണ്ടും കൊച്ചി പോലീസ്

Text Size  

Story Dated: Thursday, July 06, 2017 08:13 hrs UTC

ട്രാന്‍ജെന്‍ഡറുകള്‍ക്ക് നേരെ വീണ്ടും കൊച്ചി പോലീസിന്‍െ അതിക്രമം. പേഴ്‌സ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചതാണ് ഇവര്‍ ചെയ്ത കുറ്റം. ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റായ പാര്‍വതിയുടെ പേഴ്സാണ് ഇന്നലെ രാത്രി 10 മണിയ്ക്ക് യുവാവ് തട്ടിപ്പറിയ്ക്കാന്‍ ശ്രമിച്ചത്. ഇയാളെ പിടികൂടി പോലീസിലേല്‍പ്പിച്ചപ്പോളാണ് അതിക്രമം. ഇന്നലെ രാത്രി പത്തുമണിയോടെ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വച്ച് പേഴ്സ് തട്ടിപ്പറിയ്ക്കാന്‍ ശ്രമിച്ച ഒരാളെ തടഞ്ഞുവെച്ച് പൊലീസിലേല്‍പ്പിച്ച പതിനഞ്ച് ട്രാന്‍സ്ജെന്‍ഡറുകളെ പൊലീസ് കസ്റ്റഡിയിലെടുക്കുയായിരുന്നു. കസ്റ്റഡിയിലെടുത്ത ഭിന്നലിംഗക്കാരെ സിഐ അനന്തലാല്‍ മര്‍ദ്ദിക്കുകയും അപമര്യാദയായി പെരുമാറിയെന്നും ഭിന്നലിംഗക്കാര്‍ ആരോപിച്ചു. ഒരൊറ്റ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും എറണാകുളം ജില്ലയില്‍ കണ്ടുപോകരുതെന്നാണ് സിഐയുടെ ഭീഷണി. അറസ്റ്റ് ചെയ്തവരില്‍ ഒമ്പത് പേരെ ഇന്ന് രാവിലെ വിട്ടയച്ചു. ആറ് പേരെ പിടിച്ചുപറി കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. കസ്റ്റഡിയിലെടുത്തവര്‍ക്ക് നേരെയാണ് സിഐ അനന്തലാല്‍ അപമര്യാദയായി പെരുമാറിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.