You are Here : Home / News Plus

ഇന്ത്യന്‍ സൈനികന്‍ തീവ്രവാദ സംഘത്തില്‍ ചേര്‍ന്നതായി സംശയം

Text Size  

Story Dated: Thursday, July 06, 2017 08:27 hrs UTC

ജമ്മു കശ്മീരിലെ ഇന്ത്യന്‍ സൈനികന്‍ പാകിസ്താന്‍ തീവ്രവാദ സംഘത്തില്‍ ചേര്‍ന്നതായി സംശയം. ടെറിട്ടോറിയല്‍ ആര്‍മി സൈനികനായ സഹൂര്‍ അഹമ്മദ് തോകര്‍ ആണ് ദിവസം രാത്രി മുതല്‍ ബാരാമുള്ള ക്യാമ്പില്‍നിന്ന് അപ്രത്യക്ഷനായത്. എകെ- 47 തോക്കും വെടിക്കോപ്പുകളുമായാണ് ഇയാള്‍ കടന്നതെന്നാണ് പോലീസ് പറയുന്നത്. പുല്‍വാമ സ്വദേശിയായ സഹൂര്‍ അഹമ്മദ് ടെറിട്ടോറിയല്‍ ആര്‍മിയുടെ 173 ബറ്റാലിയനില്‍ എന്‍ജിനീയറിങ് വിഭാഗത്തിലെ സൈനികനായിരുന്നു സഹൂര്‍ അഹമ്മദ്. ഇയാളെ കണ്ടെത്തുന്നതിനായി തിരച്ചില്‍ നടന്നുവരികയാണെന്നും പോലീസ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.