You are Here : Home / News Plus

ഐ.ഐ.ടികളിലേക്കുള്ള പ്രവേശനവും കൗണ്‍സിലിങ്ങും സ്റ്റേചെയ്തു

Text Size  

Story Dated: Friday, July 07, 2017 09:19 hrs UTC

ബോണസ് മാര്‍ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി) കളിലേക്കുള്ള പ്രവേശനവും കൗണ്‍സിലിങ്ങും സുപ്രീം കോടതി സ്‌റ്റേ ചെയ്തു. പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് ഏഴ് ചോദ്യങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നു. ഹിന്ദി ചോദ്യപ്പേപ്പറിലെ അച്ചടിപ്പിശകിനെ തുടര്‍ന്നായിരുന്നു നടപടി. ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് സ്റ്റേ. ഉത്തരമെഴുതാന്‍ ശ്രമിച്ചുവോ എന്നതകാര്യംപോലും പരിഗണിക്കാതെ എല്ലാ പരീക്ഷാര്‍ഥികള്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കിയതിനെ ഹര്‍ജിക്കാരന്‍ എതിര്‍ത്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.