You are Here : Home / News Plus

തന്റെ പെന്‍ഷന്‍ രേഖകള്‍ തടഞ്ഞിരിക്കുകയാണെന്ന ആരോപണവുമായി ടി.പി.സെന്‍കുമാര്‍

Text Size  

Story Dated: Friday, July 07, 2017 09:22 hrs UTC

തന്റെ പെന്‍ഷന്‍ രേഖകള്‍ തടഞ്ഞിരിക്കുകയാണെന്ന ആരോപണവുമായി മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ രംഗത്ത്. ഉന്നത ഉദ്യോഗസ്ഥനാണ് ഇതിന് പിന്നില്‍. പെന്‍ഷന്‍ പേപ്പറുകള്‍ പിടിച്ച് അവര്‍ വെച്ചിരിക്കുകയാണ്. ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു. ഇക്കാലമത്രയും തന്റെ പേരില്‍ തെറ്റായ ഒരു കാര്യം ചെയ്തുവെന്ന കറ വീണിട്ടില്ല. ചില ഓഫീസര്‍മാര്‍ നടത്തിയ തെറ്റായ കാര്യങ്ങള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒരു രാഷ്ട്രീയ നാടകത്തിനും നിന്ന് കൊടുത്തിട്ടില്ലെന്നും സെന്‍കുമാര്‍ വ്യക്തമാക്കി. പിന്നെയെന്തിനാണ് പെന്‍ഷന്‍ പേപ്പറുകള്‍ തടഞ്ഞ് വെച്ചിരിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.