You are Here : Home / News Plus

ആറുമാസം പ്രായമുള്ള കുഞ്ഞിന് തുണയായത് പോലീസ്

Text Size  

Story Dated: Sunday, July 09, 2017 09:34 hrs UTC

തിരുവനന്തപുരം: വീട്ടുകാരുമായി പിണങ്ങിയിറങ്ങിയ മുപ്പതുകാരി മദ്യപിച്ച് അബോധാവസ്ഥയിലായതിനെ തുടര്‍ന്ന് ഒക്കത്തിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞിന് തുണയായത് പോലീസ്. വീട്ടുകാരുമായി പിണങ്ങിയിറങ്ങിയ മുപ്പതുകാരിയുടെ ആറു മാസം മാത്രം പ്രായമായ കുഞ്ഞിനാണ് തിരുവനന്തപുരം തമ്പാനൂര്‍ പോലീസ് ആണ് തുണയായത്. വെള്ളിയാഴ്ച രാത്രി പത്തരയോടെ പവര്‍ഹൗസ് റോഡിലായിരുന്നു സംഭവം. പവര്‍ഹൗസ് റോഡിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ കുഞ്ഞിനെയും ചേര്‍ത്തുപിടിച്ചു കിടക്കുകയായിരുന്നു യുവതി. ഇതിനിടെ യാചകസംഘത്തിലെ ചിലര്‍ യുവതിയെ ശല്യം ചെയ്യാനെത്തി. ഇവരെ യുവതി ആട്ടിയോടിക്കുകയും ചെയ്തു. ഇതിനിടെ ഇക്കാര്യം സമീപത്തെ കച്ചവടക്കാരന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പോലീസിനെ കണ്ടതോടെ യാചകര്‍ ഓടിയൊളിച്ചു. തുടര്‍ന്നു ഹെല്‍പ് ലൈനിന്റെ സഹായത്തോടെ അമ്മയെയും കുഞ്ഞിനെയും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. തമ്പാനൂര്‍ സിഐ പൃഥ്വിരാജ്, ഉദ്യോഗസ്ഥരായ എസ്പി പ്രകാശ്, അന്‍സാരി, വിനോദ്, ശ്രീനാഥ്, മെഹന്തി, ഷീബ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. ശനിയാഴ്ച വനിതാ സംരക്ഷണ കേന്ദ്രത്തില്‍ എത്തിച്ച ഇവരെ പിന്നീട് ബന്ധുക്കളോടൊപ്പം വിട്ടയച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.