You are Here : Home / News Plus

കാര്യമായ വിവരങ്ങളൊന്നും സുനിയില്‍നിന്നു പോലീസിനു ലഭിച്ചിട്ടില്ല

Text Size  

Story Dated: Sunday, July 09, 2017 09:37 hrs UTC

കൊച്ചി: പള്‍സര്‍ സുനിയുടെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെ സംഭവത്തിനു പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ കിണഞ്ഞ് ശ്രമിച്ച് പോലീസ്. മൂന്നു ദിവസമായി തുടരുന്ന ചോദ്യം ചെയ്യലിലും ഗൂഢാലോചനയുമായി ബന്ധപ്പെട്ട കാര്യമായ വിവരങ്ങളൊന്നും സുനിയില്‍നിന്നു പോലീസിനു ലഭിച്ചിട്ടില്ല. ചോദ്യം ചെയ്യലിനോട് സുനില്‍ കുമാര്‍ സഹകരിക്കുന്നില്ലെന്ന് പോലീസ് വൃത്തങ്ങള്‍ നേരത്തെ സൂചന നല്‍കിയിരുന്നു. അതേസമയം, സുനി ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായി. മറൈന്‍ഡ്രൈവില്‍നിന്നു വാങ്ങിയ ഷൂസിനുളളിലാണു താന്‍ ഫോണ്‍ കടത്തിയതെന്നു സുനിക്കു ഫോണെത്തിക്കാന്‍ സഹായിച്ച വിഷ്ണു പോലീസിനെ അറിയിച്ചു. സുനിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതോടെ നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ നിഗൂഢതകളും അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അന്വേഷണം സംഘം. എന്നാല്‍ അന്വേഷണ സംഘത്തിന്റെ തുടര്‍ച്ചയായ ചോദ്യം ചെയ്യലിലും ഇതുവരെ സുനിയൊന്നും വിട്ടുപറഞ്ഞിട്ടില്ല. ജയിലില്‍നിന്നയച്ച കത്തിലെ വിവരങ്ങളെ കുറിച്ചുളള പോലീസിന്റെ ചോദ്യങ്ങള്‍ക്കുപോലും പരസ്പരവിരുദ്ധമായ മറുപടികളാണു സുനിയും സുനിക്കൊപ്പം ജയിലിലുണ്ടായിരുന്നവരും നല്‍കുന്നത്. ഈ സാഹചര്യത്തില്‍ അവശേഷിക്കുന്ന ഒറ്റദിവസം കൊണ്ടു പരമാവധി വിവരങ്ങള്‍ സുനിയില്‍നിന്നു ചികഞ്ഞെടുക്കാനുളള ശ്രമത്തിലാണു പോലീസ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.