You are Here : Home / News Plus

മൂന്നാര്‍ വിഷയത്തില്‍ സിപിഐയെ പിന്തുണച്ച് ഉമ്മന്‍ ചാണ്ടി

Text Size  

Story Dated: Sunday, July 09, 2017 09:39 hrs UTC

കോട്ടയം: മൂന്നാര്‍ വിഷയത്തില്‍ സിപിഐ പറയുന്നതാണ് ജനാഭിപ്രായമെന്ന് ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. സ്വന്തം മുന്നണിയില്‍ നിന്ന് കക്ഷികള്‍ പോകാതെ കോടിയേരി ബാലകൃഷ്ണന്‍ ശ്രദ്ധിക്കണമെന്നും ഉമ്മന്‍ ചാണ്ടി കോട്ടയത്ത് അഭിപ്രായപ്പെട്ടു. പരോക്ഷമായി സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുകയാണ് ഉമ്മന്‍ ചാണ്ടി ചെയ്തിരിക്കുന്നത്. പഴയ സപ്തകക്ഷി മുന്നണിയെക്കുറിച്ച് സിപിഐയെ ഓര്‍മിപ്പിക്കുകയും ചെയ്തു ഉമ്മന്‍ ചാണ്ടി. സിപിഐയും കോണ്‍ഗ്രസും ലീഗും ഒന്നിച്ച് പ്രവര്‍ത്തിച്ച നല്ലനാളുകള്‍ ജനമനസിലുണ്ടെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കലില്‍ ഭരണകക്ഷിയായ സിപിഐഎമ്മില്‍ നിന്ന് പോലും സിപിഐ എതിര്‍പ്പ് നേരിടുന്ന സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.