You are Here : Home / News Plus

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല

Text Size  

Story Dated: Sunday, July 09, 2017 09:41 hrs UTC

കരിപ്പൂര്‍: വിദേശത്ത് നിന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് വിമാനത്താവള അധികൃതര്‍. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആശങ്ക തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്നും കരിപ്പൂര്‍ വിമാനത്താവള ഹെല്‍ത്ത് ഓഫീസര്‍ അറിയിച്ചു. നിയമങ്ങള്‍ പഴയതു തന്നെ. 48 മണിക്കൂര്‍ വൈകുമെന്നത് തെറ്റിദ്ധാരണയാണ്. വിദേശത്ത് നിന്നും മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ തടസമില്ല. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. ഇപ്പോഴുള്ള നിയമം രാജ്യാന്തര ആരോഗ്യമാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളതാണെന്നും കരിപ്പൂര്‍ വിമാനത്താവള ഹെല്‍ത്ത് ഓഫീസര്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.