You are Here : Home / News Plus

സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ദേവസ്വം മന്ത്രി

Text Size  

Story Dated: Sunday, July 09, 2017 09:48 hrs UTC

കോഴിക്കോട് :ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതിനെക്കുറിച്ച് രാജകുടുംബവുമായി ചർച്ച നടത്താൻ സുപ്രീം കോടതി നിർദേശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബി നിലവറ പലതവണ തുറന്നെന്ന അമിക്കസ് ക്യൂറി വിനോദ് റായിയുടെ നിലപാട് ആവർത്തിച്ച് ദേവസ്വം മന്ത്രി . ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ ബി നിലവറ അഞ്ച് തവണ തുറന്നെന്ന അമിക്കസ് ക്യൂറി വിനോദ് റായിയുടെ റിപ്പോര്‍ട്ട് തെറ്റാവില്ലെന്നും സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ രാജകുടുംബം പ്രതികരിച്ചത് എന്തു സാഹചര്യത്തിലെന്ന് അറിയില്ലെന്നും കടകംപള്ളി . നിലവറ പലതവണ തുറന്നെന്ന വിനോദ് റായിയുടെ റിപ്പോർട്ടിനെ ആരും എതിർത്തിട്ടില്ല. രാജകുടുംബത്തിന്റെ എതിർപ്പിന്റെ കാരണം അറിയില്ല. ആശങ്ക മനസ്സിലാക്കാൻ രാജകുടുംബവുമായി ചർച്ച നടത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.