You are Here : Home / News Plus

ദോക്‌ലാമിൽ സൈന്യത്തെ ഉടനൊന്നും പിൻവലിക്കില്ല

Text Size  

Story Dated: Sunday, July 09, 2017 09:52 hrs UTC

ന്യൂഡൽഹി : ദോക്‌ലാമിൽ സൈന്യത്തെ ഉടനൊന്നും പിൻവലിക്കില്ലെന്ന സൂചന നൽകി ഇന്ത്യ. ഇതിന്റെ ഭാഗമായി ദീർഘനാളത്തേക്ക് പ്രദേശത്തു തങ്ങുന്നതിന് ഇന്ത്യൻ സൈന്യം ഒരുക്കം തുടങ്ങി. കുറച്ചധികം കാലം അതിർത്തിയിൽ തങ്ങുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായി, ദീർഘകാലാവശ്യത്തിനുള്ള കൂടാരങ്ങൾ ഇന്ത്യ ഇവിടെ നിർമിക്കുന്നതായി റിപ്പോർട്ട് ചെയ്തു. ഇവിടെ തങ്ങുന്നതിന് ആവശ്യമായ സാധനസാമഗ്രികളും അതിർത്തി പ്രദേശത്തേക്ക് അയയ്ക്കുന്നതായും റിപ്പോർട്ടുണ്ട്. എന്തുതരത്തിലുള്ള സമ്മർദ്ദമുണ്ടായാലും അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ ഇന്ത്യ ചൈനയ്ക്കു നൽകുന്നത്. സംഘർഷം തുടർന്നാൽ സൈനികമാർഗം തേടേണ്ടിവരുമെന്നു കഴിഞ്ഞ ദിവസം ചൈന ഭീഷണി മുഴക്കിയിരുന്നു. ഭീഷണികൾക്ക് അതേ നാണയത്തിൽ ലഭിക്കുന്ന മറുപടി ചൈനയെ അലോസരപ്പെടുത്തുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.