You are Here : Home / News Plus

പള്‍സര്‍ സുനിയെ കോടതിയില്‍ ഹാജരാക്കി; ജാമ്യാപേക്ഷയില്‍ വിധി നാളെ

Text Size  

Story Dated: Monday, July 10, 2017 08:56 hrs UTC

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്നാണ് പള്‍സര്‍ സുനിയെയും സഹതടവുകാരന്‍ മേസ്തിരി സുനിലിനെയും കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. പ്രതികളുടെ ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി വിധി പറയാന്‍ നാളത്തേയ്ക്ക് മാറ്റിവെക്കുകയായിരുന്നു. പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ആളൂരിന് പള്‍സര്‍ സുനിയുമായി സംസാരിക്കാന്‍ കോടതി അനുമതി നല്‍കി. അഞ്ച് മിനിട്ട് നേരം സുനിയുമായി സംസാരിച്ച ആളൂര്‍ സുനി പറഞ്ഞ കാര്യങ്ങള്‍ കോടതിയെ ബോധിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.